Latest News :
Home » » റമസാന്‍ പ്രഭാഷണവും സാന്ത്വന വിതരണവും 26,27 തിയതികളില്‍ ചട്ടഞ്ചാലില്‍

റമസാന്‍ പ്രഭാഷണവും സാന്ത്വന വിതരണവും 26,27 തിയതികളില്‍ ചട്ടഞ്ചാലില്‍

Written By Muhimmath News on Friday, 24 June 2016 | 17:42

ചട്ടഞ്ചാല്‍: എസ് വൈ എസ് സര്‍ക്കിള്‍ കമ്മിറ്റിയുടെ കീഴില്‍ റമസാന്‍ പ്രഭാഷണവും സാന്ത്വന വിതരണവനും 26,27 തിയതികളിലായി ചട്ടഞ്ചാല്‍ നൂറുല്‍ ഉലമ എം എ ഉസ്താദ് നഗറില്‍ നടക്കും.

ഞായറാഴ്ച രാവിലെ ഒമ്പതിന് കേരള മുസ്‌ലിം ജമാഅത്ത് ചട്ടഞ്ചാല്‍ സര്‍ക്കിള്‍ പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ ഹാജി ബാലനടുക്കം പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് തുടക്കമാവും. സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍ പ്രാര്‍ഥന നടത്തും. എസ് വൈ എസ് ഉദുമ സോണ്‍ പ്രസിഡന്റ് ബി കെ അഹ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. പേരോട് മുഹമ്മദ് മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം കൂട്ടുപ്രാര്‍ഥനക്കു നേതൃത്വം നല്‍കും.

27ന് രാവിലെ ഒമ്പതിന് സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന പരിപാടിയില്‍ എസ് വൈ എസ് സോണ്‍ ഫിസാന്‍സ് സെക്രട്ടറി പനേര മൊയ്തീന്‍ അധ്യക്ഷത വഹിക്കും. കേരള മുസ്‌ലിം ജമാഅത്ത് ഉദുമ സോണ്‍ വൈസ് പ്രസിഡന്റ് കെ പി എസ് തങ്ങള്‍ മവ്വല്‍ ഉദ്ഘാടനം ചെയ്യും. കബീര്‍ ഹിമമി സഖാഫി മുഖ്യപ്രഭാഷണം നടത്തും. സാന്ത്വന വിതരണം മൊയ്തീന്‍കുട്ടി ഹാജിയും കൊവ്വല്‍ ആമുഹാജിയും നിര്‍വഹിക്കും. സമാപന കൂട്ടുപ്രാര്‍ഥനക്ക് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാ ഹസ്സന്‍ നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved