Latest News :
Home » » ചൗക്കിയില്‍ എസ് വൈ എസ് റമളാന്‍ പ്രഭാഷണം സമാപിച്ചു

ചൗക്കിയില്‍ എസ് വൈ എസ് റമളാന്‍ പ്രഭാഷണം സമാപിച്ചു

Written By Muhimmath News on Monday, 20 June 2016 | 17:49



ചൗക്കി: വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കില്‍ കമ്മിറ്റി ചൗക്കിയില്‍ സംഘടിപ്പിച്ച ദ്വിദിന റമളാന്‍ പ്രഭാഷനം സമാപിച്ചു.

സര്‍ക്കിള്‍ പ്രസിഡന്റ് മുഹമ്മദ് തമീം അഹ്‌സനി മജലിന്‍െ്‌റ അധ്യക്ഷതയില്‍ എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്‍്‌റ അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രഭാഷകനും യുവ പണ്ഡിതനുമായ ടി.സി.അബ്ദുല്‍ ഹകീം സഖാഫി ആകോട് സൂറത്ത് സല്‍സല ആധാരമാക്കി രണ്ട് ദിവസം പ്രഭാഷണം നടത്തി.

പ്രാര്‍ത്ഥന മജ്‌ലിസിന് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ , സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കി. ബഷീര്‍ പുളിക്കൂര്‍, സുലൈമാന്‍ സഖാഫി ദേശാംകുളം, ഹനീഫ് പടുപ്പ്, സഈദ് സഅദി കോട്ടക്കുന്ന്, മുഹമ്മദ് മുസ്ലിയാര്‍ ചൗക്കി, എ.കെ കമ്പാര്‍, അബ്ദുള്ള മല്ലം, മുസ്തഫ ഹനീഫി, ഹസൈനാര്‍ ചൗക്കി, ഹാജി ശംസുദ്ധീന്‍ പുതിയപുര, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, ശാഹുല്‍ ഹമീദ്, കെ.കെ ജലീല്‍, നാം ഹനീഫ്, ശാഫി മഹാറാണി, മുഹമ്മദ് മാഷ്, എന്‍.എം ഉസ്മാന്‍ മുസ്ലിയാര്‍, ബഷീര്‍ മിസ്ബാഹി, എസ്.എച്ച് ഹമീദ്, മുസ്തഫ തോരവളപ്പ്, മൊയ്തു അര്‍ജാല്‍ സംബന്ധിക്കും. അബ്ദുര്‍ റസാഖ് സഖാഫി സ്വാഗതവും ബാത്തിഷ മൊഗര്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved