Latest News :
Home » » ഉളിയത്തടുക്കയില്‍ എസ് വൈ എസ് റമളാന്‍ പ്രഭാഷണം 8ന് തുടങ്ങും

ഉളിയത്തടുക്കയില്‍ എസ് വൈ എസ് റമളാന്‍ പ്രഭാഷണം 8ന് തുടങ്ങും

Written By Muhimmath News on Sunday, 5 June 2016 | 17:17

കാസര്‍കോട്: എസ്.വൈ.എസ് മധൂര്‍ സര്‍ക്കിള്‍ കമ്മറ്റി സംഘടിപ്പിക്കുന്ന രണ്ട് ദിവസത്ത റമളാന്‍ പ്രഭാഷണ പരമ്പര ഈ മാസം 8ന് രാവിലെ 9.30ന് തുടങ്ങും. പ്രമുഖ പ്രഭാഷകന്‍ ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രഭാഷണം നടത്തും. ഉളിയത്തടുക്ക സണ്‍ഫ്‌ളവര്‍ ഓഡിറ്റോറിയത്തിലാണ് പ്രഭാഷണം. ഇതു സംബന്ധമായി ചേര്‍ന്ന കണ്‍വെന്‍ഷന്‍ ഹുസൈന്‍ മുട്ടത്തൊടിയുടെ അധ്യക്ഷതയില്‍ ശംസീര്‍ സൈനി ഉദ്ഘാടനം ചെയ്തു.

പരിപാടിയുടെ വിജയത്തിന് 101 അംഗ സ്വാഗത സംഘത്തിന് രൂപം നല്‍കി. സ്വാഗത സംഘം ഭാരവാഹികള്‍: സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി (ചെയര്‍മാന്‍), ഇത്തിഹാദ് മുഹമ്മദ് ഹാജി, ശംസീര്‍ സൈനി, സലീം കോപ്പ, ഹാജി അമീറലി ചൂരി, കെ.കെ അബ്ദുല്‍ ഖാദിര്‍ പയോട്ട, അബ്ദു റഹ്മാന്‍ സഖാഫി പയോട്ട, ബി.എ അബ്ബാസ്, എച്.ഐ.എ റഹ്മാന്‍, എ.എം മഹ്മൂദ് മുട്ടത്തൊടി (വൈ.ചെയര്‍മാന്‍), അലി സഖാഫി ചെട്ടുംകുഴി (ജന.കണ്‍വീനര്‍), സുബൈര്‍ സഅദി മധൂര്‍, യൂസുഫ് ഉളിയത്തടുക്ക, കരീം ജീലാനി, എച്ച്.ഐ സത്താര്‍, സത്താര്‍ പട്‌ള, ശൗക്കത്തലി ചെട്ടുംകുഴി, മാഹിന്‍ പട്‌ള, കെ.കെ യൂസുഫ് (ജോ. കണ്‍) കെ. അബ്ദുല്ല ഉളിയത്തടുക്ക (ട്രഷറര്‍)

സബ്കമ്മറ്റി കണ്‍വീനര്‍മാരായി ഇബ്രാഹീം തായല്‍വളപ്പ്, ശംസുദ്ദീന്‍ ചൂരി, അബൂബക്കര്‍ ഇസ്സത്ത് നഗര്‍, സിദ്ദീഖ് മദനി നാഷണല്‍ നഗര്‍, അസീസ് മധൂര്‍, സവാദ് പയോട്ട എന്നിവരെ തെരെഞ്ഞെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved