Latest News :
Home » » എസ് വൈ എസ് റമളാന്‍ പ്രഭാഷണം; ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച ഉളിയത്തടുക്കയില്‍

എസ് വൈ എസ് റമളാന്‍ പ്രഭാഷണം; ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച ഉളിയത്തടുക്കയില്‍

Written By Muhimmath News on Monday, 6 June 2016 | 16:41

മധൂര്‍: വിശ്വാസിയുടെ വിളെവെടുപ്പ് കാലം എന്ന സന്ദേശവുമായി എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന റമളാന്‍ ക്യാമ്പയിന്‍ ഭാഗമായി ജില്ലയില്‍ 30 കേന്ദ്രങ്ങളില്‍ സര്‍ക്കിള്‍, സോണ്‍ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ റമളാന്‍ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നു. പ്രഥമ പരിപാടി 8,9 തിയ്യതികളില്‍ ഉളിയത്തടുക്ക സണ്‍ഫ്‌ളവര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

മധൂര്‍ സര്‍ക്കിള്‍ ആഭിമുഖ്യത്തില്‍ നടക്കുന്ന ദ്വിദിന പ്രഭാഷണത്തിന് തുടക്കം കുറിച്ച് ബുധനാഴ്ച (8-6-16) രാവിലെ 9മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി പതാക ഉയര്‍ത്തും. കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ഥന നടത്തും. എസ്.വൈ.എസ ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. 12.30വരെ പ്രമുഖ പ്രഭാഷകന്‍ ഹംസ മിസ്ബാഹി ഓട്ടപ്പടവ് പ്രഭാഷണം നടത്തും. സര്‍ക്കിള്‍ പ്രസിഡന്റ് ഹുസൈന്‍ മുട്ടത്തൊടി സ്വാഗതവും ഇബ്രാഹീം തായല്‍വളപ്പ് നന്ദിയും പറയും.

വ്യാഴാഴ്ച രാവിലെ 9.30ന് സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങളുടെ പ്രാര്‍ഥനയോടെ പരിപാടി തുടങ്ങും. സോണ്‍ പ്രസിഡന്റ് സുലൈമാന്‍ സഖാഫി ദേശാംകുളത്തിന്റെ അധ്യക്ഷതയില്‍ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് മൗലവി ആലമ്പാടി ഉദ്ഘാടനം ചെയ്യും. സര്‍ക്കിള്‍ സെക്രട്ടറി അലി സഖാഫി ചെട്ടുംകുഴി സ്വാഗതവും ഇബ്രാഹീം തായല്‍ വളപ്പ് നന്ദിയും പറയും. വ്യാഴാഴ്ച ഉച്ചക്ക് 12ന് നടക്കുന്ന സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved