Latest News :
Home » , , , » എസ് വൈ എസ് റമസാന്‍പ്രഭാഷണം: 313 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു

എസ് വൈ എസ് റമസാന്‍പ്രഭാഷണം: 313 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു

Written By Muhimmath News on Saturday, 25 June 2016 | 10:39

കാസര്‍കോട്: സമസ്ത കേരള സുന്നി യുവജനസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 29,30 തിയതികളില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന റമസാന്‍ പ്രഭാഷണത്തിന് 313 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.

എസ് എം എ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രൂപവത്കരണ കണ്‍വെന്‍ഷന്‍ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു.
പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒരുക്കുന്ന റയ്യാന്‍ നഗരിയില്‍ ഒരുക്കുന്ന പ്രഭാഷണത്തിന് പ്രമുഖ പ്രഭാഷകന്‍ പേരോട് മുഹമ്മദ് അസ്ഹരി നേതൃത്വം നല്‍കും. 

സ്വാഗതസംഘം രക്ഷാധികാരികളായി സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് ഇബ്രാഹിം സഖാഫി അല്‍ഹാദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, മുക്രി ഇബ്‌റാഹിം ഹാജി, പി ബി അഹ്മദ് ഹാജി, അബ്ദുല്‍ ഹക്കീം ഹാജി കളനാട്, സുലൈമാന്‍ സഖാഫി ദേശാംകുളം, ശംസുദ്ദീന്‍ പുതിയപുര എന്നിവരെയും ഹാരിസ് ബന്നു (ചെയര്‍.), അബ്ദുറസാഖ് റോസി റൊമാനി, മൊയ്തു ഹാജി സുല്‍സണ്‍, അബ്ദുല്‍ ഖാദിര്‍ പി എം, ശംസുദ്ദീന്‍ കോളിയാട് (വൈസ് ചെയര്‍.), മുഹമ്മദ് ടിപ്പുനഗര്‍ (കണ്‍.), ഇല്യാസ് വൈറ്റ് സോണ്‍, പി ഇ താജുദ്ദീന്‍,   ഇബ്‌റാഹിം കൊല്ലമ്പാടി, ഖാലിദ് പുത്തരിയടുക്കം (ജോ.കണ്‍.), ജബ്ബാര്‍ ഹാജി നുള്ളിപ്പാടി (ട്രഷറര്‍), ബശീര്‍ പുളിക്കൂര്‍ (പ്രോഗ്രാം), ഹാജി അമീറലി ചൂരി (ഫൈനാന്‍സ്), സലീം കോപ്പ (പ്രചരണം), ഹനീഫ് പടുപ്പ് (സപ്ലിമെന്റ്), സിദ്ദീഖ് പൂത്തപ്പലം (വളണ്ടിയര്‍), ടി കെ അബ്ദുല്ല ഹാജി തുരുത്തി (ഗ്രൗണ്ട്), അബ്ദുര്‍റഹ്മാന്‍ ബോവിക്കാനം (ലൈറ്റ് ആന്‍ഡ് സൗണ്ട്), നാഷണല്‍ അബ്ദുല്ല (ലോ ആന്‍ഡ് ഓര്‍ഡര്‍), അബ്ദുല്ലത്വീഫ് (ഓഫീസ്).
മുഹമ്മദ് ടിപ്പു സ്വാഗതവും പി ഇ താജുദ്ദീന്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved