Latest News :
Home » » സാന്ത്വനം ഉദുമ പടിഞ്ഞാര്‍ രണ്ടാം വര്‍ഷ പദ്ധതി ഉദ്ഘാടനം വെള്ളിയാഴ്ച

സാന്ത്വനം ഉദുമ പടിഞ്ഞാര്‍ രണ്ടാം വര്‍ഷ പദ്ധതി ഉദ്ഘാടനം വെള്ളിയാഴ്ച

Written By Muhimmath News on Friday, 17 June 2016 | 10:38

ഉദുമ: ജീവകാരുണ്യ പ്രവര്ത്തന രംഗത്ത് ഒരാണ്ട് പൂര്ത്തിയാക്കിയ സാന്ത്വനം ഉദുമ പടിഞ്ഞാറിന്റെ രണ്ടാം വര്ഷ പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. എസ് വൈ എസ് ഉദുമ പടിഞ്ഞാര് യൂണിറ്റ് കമ്മിറ്റി ക്ഷേമകാര്യ വിഭാഗത്തിന്റെ നേതൃത്വത്തില് നടത്തപ്പെടുന്ന പദ്ധതിയുടെ കീഴില് നിലവില് പ്രതിമാസ റേഷന് കിറ്റ് വിതരണം, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, മുതഅല്ലിം സ്‌കോളര്ഷിപ്പ്, അടിയന്തിര സഹായങ്ങള് എന്നീ ഇനങ്ങളിലായി 170 ഓളം സഹായങ്ങള് ഇതുവരെ നല്കി.

തിരഞ്ഞെടുക്കപ്പെടുന്ന നിര്ധനരായ വിദ്യാര്ത്ഥികള്ക്ക് മുഴുവന് വിദ്യാഭ്യാസ ചിലവുകളും ഏറ്റെടുത്ത് നടത്തുന്ന 'സാന്ത്വനം എഡ്യൂ കെയര്' പദ്ധതിയുടെ രേഖകള് വെള്ളിയാഴ്ച വൈകുന്നേരം ഉദുമ പടിഞ്ഞാര് സുന്നീ സെന്റര് പരിസരത്ത് നടക്കുന്ന പരിപാടിയില് എസ് വൈ എസ് ഉദുമ സോണ് പ്രസിഡണ്ട് ബി കെ അഹ് മദ് മുസ്ലിയാര് കുണിയ, ഉദുമ പടിഞ്ഞാര് മുഹിയുദ്ദീന് ജമാഅത്ത് വിദ്യാഭ്യാസ സമിതി ചെയര്മാന് അബ്ദുല്ല തായത്തിന് കൈമാറും.
മഹല്ലിലെ പ്രമുഖരും കാരണവന്മാരും സുന്നീ പ്രാസ്ഥാനിക നേതാക്കന്മാരും ചടങ്ങില് സംബന്ധിക്കും. 

26 കുടുംബങ്ങള്ക്ക് പ്രതിമാസം വിതരണം ചെയ്യുന്ന സഹായ വിതരണവും നടക്കും. ചികിത്സാ സഹായം, റേഷന് കിറ്റ് വിതരണം, വിദ്യാഭ്യാസ സഹായം, മുതഅല്ലിം സ്‌കോളര്ഷിപ്പ് എന്നിവ കൂടാതെ വിധവാ പെന്ഷനും ഇപ്രാവിശ്യത്തെ പദ്ധതിയില് ഉള്‌പെടുത്തിയിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved