Latest News :
Home » , , » ജമ്മുവിലെ ഭീകരാക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ മലയാളി സൈനികനും

ജമ്മുവിലെ ഭീകരാക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ മലയാളി സൈനികനും

Written By Muhimmath News on Sunday, 26 June 2016 | 11:34


ശ്രീനഗര്‍: കശ്മീരില്‍ സിആര്‍പിഎഫ് വാഹനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ചയാണ് പുല്‍വാമ ജില്ലയിലെ പാമ്പോറില്‍ സൈനികപരിശീലന കേന്ദ്രത്തില്‍ നിന്നും മടങ്ങിയ വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. രണ്ട് ഭീകരരെ ഏറ്റുമുട്ടലിനിടെ സൈന്യം വധിച്ചിരുന്നു. പ്രദേശത്ത് ഇപ്പോഴും സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്.

അതേസമയം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി സൈനികനും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം സ്വദേശി ജയചന്ദ്രനാണ് തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സിആര്‍പിഎഫ് 161ആം ബറ്റാലിയനില്‍ സബ് ഇന്‍സ്‌പെക്ടറായ ജയചന്ദ്രന്‍ പാലോട് പച്ച സ്വദേശിയാണ്. ഭീകരാക്രമണത്തില്‍ 22 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.പരുക്കേറ്റവരില്‍ അഞ്ച് പേരുടെ നില അതീവഗുരുതരമാണ്.

ലാത്‌പോറയിലെ സൈനികകേന്ദ്രത്തില്‍ നിന്നും പരിശീലനത്തിന് ശേഷം മടങ്ങിയ ആറ് സൈനിക വാഹനങ്ങള്‍ക്ക് നേരെയാണ് ഭീകരര്‍ വെടിവെയ്പ്പ് നടത്തിയത്.ആക്രമണത്തിന് പിന്നില്‍ ലഷ്‌ക്കര്‍ ഇ തോയിബയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്ന് എകെ 47 തോക്കുകളും ഗ്രനേഡുകളും വെടിയുണ്ടകളും കണ്ടെടുത്തിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved