Latest News :
Home » , » കാശ്മീരില്‍ ഭീകരാക്രമണം: മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

കാശ്മീരില്‍ ഭീകരാക്രമണം: മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

Written By Muhimmath News on Friday, 3 June 2016 | 20:19

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ബി.എസ്.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ദക്ഷിണ കശ്മീരിലെ ബിജ്‌ബെഹാര ടൗണിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സംഭവത്തില്‍ മൂന്ന് സാധാരണക്കാരടക്കം പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികളാണെന്നാണ് റിപ്പോര്‍ട്ട്.

ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന ബി.എസ്.എഫ് സൈനികരുടെ വാഹനത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് ബി.എസ്.എഫ് തിരിച്ചടിച്ചു. ജമ്മു ശ്രീനഗര്‍ ദേശീയ പാതയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സംഭവം നടക്കുമ്പോള്‍ ദേശീയ പാതയില്‍ വാഹന തിരക്ക് ഉണ്ടായിരുന്നു. ആക്രമണത്തെത്തുടര്‍ന്ന് പാത സുരക്ഷാ സേന താല്‍ക്കാലികമായി അടച്ചു.

ഭീകരാക്രമണത്തില്‍ പരിക്കേറ്റ ജവാന്‍മാരില്‍ ചിലരുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ ജവാന്‍മാരെ ശ്രീനഗറിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം ആക്രമണം നടത്തിയ ഭീകരര്‍ സമീപത്തെ ജില്ലാ ആസ്പത്രിക്കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയാണെന്നാണ് സൂചന. സൈന്യം തിരച്ചില്‍ തുടരുകയാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved