Latest News :
Home » » ബദിയടുക്കയില്‍ വീട് കുത്തിത്തുറന്ന് പണവും ആഭരണങ്ങളും കവര്‍ന്നു

ബദിയടുക്കയില്‍ വീട് കുത്തിത്തുറന്ന് പണവും ആഭരണങ്ങളും കവര്‍ന്നു

Written By Muhimmath News on Tuesday, 7 June 2016 | 13:21

ബദിയടുക്ക: വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. മൂക്കംപാറയിലെ പരേതനായ മുഹമ്മദിന്റെ ഭാര്യ ഖദീജയുടെ വീട്ടിലാണ് കവര്‍ച്ച. 

രണ്ട് പവന്‍ സ്വര്‍ണാഭരണവും 25,000 രൂപയുമാണ് നഷ്ടപ്പെട്ടത്. ഈ മാസം 3ന് ബെളിഞ്ചയിലെ ബന്ധുവീട്ടില്‍ കല്ല്യാണം നടക്കുന്നതിനാല്‍ ഖദീജയും കുടുംബവും വീട് പൂട്ടി അങ്ങോട്ട് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിയുന്നത്. ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved