Latest News :
Home » , » രാമക്ഷേത്രത്തിനായ് നിയമനിര്‍മ്മാണം നടത്തണമെന്ന് തൊഗാഡിയ

രാമക്ഷേത്രത്തിനായ് നിയമനിര്‍മ്മാണം നടത്തണമെന്ന് തൊഗാഡിയ

Written By Muhimmath News on Sunday, 26 June 2016 | 18:07

പാറ്റ്‌ന: നിയമനിര്‍മാണത്തിലൂടെ മാത്രമേ രാമക്ഷേത്രം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുകയുള്ളെന്ന് വിശ്വഹിന്ദുപരിഷത് നേതാവ് പ്രവീണ്‍ തൊഗാഡിയ. ബിജെപി സര്‍ക്കാര്‍ ഇതിനായി പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതി ഉത്തരവിലൂടെയും പരസ്പര സമ്മതത്തിലൂടെയും അയോധ്യയില്‍ ക്ഷേത്ര നിര്‍മാണം സാധ്യമല്ല. അതിന് നിയമനിര്‍മാണം മാത്രമാണ് മാര്‍ഗം. മോദി സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തെ ഭരണത്തിനിടെ നിയമനിര്‍മാണം സാധ്യമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved