Latest News :
Home » , » കോണ്‍ഗ്രസിനെ തുടച്ചുനീക്കി; ഇനി ലക്ഷ്യം മുസ്ലിങ്ങള്‍; വിവാദ പരാമര്‍ശവുമായി സാഥ്വി പ്രാച്ചി

കോണ്‍ഗ്രസിനെ തുടച്ചുനീക്കി; ഇനി ലക്ഷ്യം മുസ്ലിങ്ങള്‍; വിവാദ പരാമര്‍ശവുമായി സാഥ്വി പ്രാച്ചി

Written By Muhimmath News on Wednesday, 8 June 2016 | 11:07

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിമുക്ത ഇന്ത്യ സാധ്യമായി രിക്കുന്നു; ഇനി ആവശ്യം മുസ്ലീം വിമുക്ത ഇന്ത്യയാണ്; വിശ്വ ഹിന്ദു പരിഷത്ത് നേതാവായ സാഥ്വി പ്രാച്ചിയുടെതായിരുന്നു വര്‍ഗീയത നിറഞ്ഞ വിവാദ പരാമര്‍ശം.

കോണ്‍ഗ്രസിനെ തുടച്ചുനീക്കുക എന്ന തങ്ങളുടെ ദൗത്യം വിജയിച്ചുവെന്നും ഇപ്പോള്‍ മുസ്ലിങ്ങളുടെ കാര്യത്തില്‍ നീക്കങ്ങള്‍ നടക്കുകയാണെന്നുമാണ് സാഥ്വി പറയുകയുണ്ടായത്.

 റൂര്‍ക്കെയില്‍ കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് മുസ്ലിങ്ങള്‍ക്കെതിരെ പ്രസ്താവന നടത്താന്‍ വിഎച്പി നേതാവ് മുതിര്‍ന്നത്
കാണ്‍പൂര്‍ എംഎല്‍എ കുണ്‍വര്‍ പ്രണവ് സിങ്ങിനെ ആക്രമിച്ചത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലാണെന്നും ഇവര്‍ പറഞ്ഞു. ഹരീഷ് റാവത്ത് മന്ത്രിസഭയില്‍ നിന്നും പുറത്തുവന്ന് ബിജെപിയില്‍ ചേര്‍ന്ന ഒമ്പത് എംഎല്‍എമാരില്‍ പെട്ടയാളാണ് കുണ്‍വര്‍ സിംഗ്. ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരപ്പിച്ചാല്‍ 300 സീറ്റോളം ലഭിക്കുമെന്നും പ്രാച്ചി പറഞ്ഞു

ബോളിവുഡിലെ ഖാന്‍ മാരുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നും, ജാമിയ മിലിയ സര്‍വ്വകലാശാലയടക്കം എല്ലാ മുസ്ലീം വിദ്യാഭ്യാസ സ്ഥാപനങ്ങളും അന്വേഷണങ്ങള്‍ക്ക് വിധേയമാക്കണമെന്നും പറഞ്ഞിരുന്ന പ്രാച്ചിയാണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്‌

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved