Latest News :
Home » , » നോമ്പുകാലത്തെ ജീരക കഞ്ഞിക്കായി ഉദുമ പാക്യാര ജുമാ മസ്ജിദില്‍ വിശ്വാസികളുടെ തിരക്ക്

നോമ്പുകാലത്തെ ജീരക കഞ്ഞിക്കായി ഉദുമ പാക്യാര ജുമാ മസ്ജിദില്‍ വിശ്വാസികളുടെ തിരക്ക്

Written By Muhimmath News on Friday, 10 June 2016 | 09:45

കാസര്‍കോട്: നോമ്പുകാലത്ത് തയ്യാറാക്കുന്ന ജീരക കഞ്ഞി വാങ്ങാനായി നൂറു കണക്കിന് വിശ്വാസികളാണ് കാസര്‍കോട് ഉദുമ പാക്യാര മുഹ്‌യുദ്ധീന്‍ ജുമാ മസ്ജിദില്‍ എത്തുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി ഔഷധമൂല്യമുള്ള ജീരക കഞ്ഞി തയ്യാറാക്കി വരികയാണ് മസ്ജിദില്‍.

പാക്യാര മുഹ്‌യുദ്ധീന്‍ ജുമാമസ്ജിദില്‍ നോമ്പ് കാലത്തെ ജീരകകഞ്ഞി വിതരണം ആരംഭിച്ചിട്ട് കാല്‍ നൂറ്റാണ്ടിലേറെയായി. വ്രതമെടുക്കുന്ന വിശ്വാസികള്‍ക്ക് നേര്‍ച്ച കഞ്ഞിയായിട്ടാണ് ജീരക കഞ്ഞി വിതരണം ചെയ്യുന്നത്. ജീരകം, അരി, ചെറുപയര്‍ എന്നിവ ചേര്‍ത്താണ് ജീരക കഞ്ഞി തയ്യാറാക്കുന്നത്. രാവിലെ 11 മണിയോടെയാണ് കഞ്ഞി തയ്യാറാക്കല്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് അസര്‍ നിസ്‌കാരത്തിന് ശേഷം വൈകീട്ട് 4 മണിയോടെ കഞ്ഞി വിതരണം ചെയ്യുന്നു.

ഔഷധ വീര്യമേറെയുള്ള ജീരക കഞ്ഞി ക്ഷീണമകറ്റാന്‍ ഉത്തമമാണ് . നോമ്പ് കാലത്ത് ജീരക കഞ്ഞി വാങ്ങാനായി വിശ്വസികളടക്കം നൂറ്കണക്കിനാളുകളാണ് പക്യാര മുഹ്‌യുദ്ധീന്‍ ജുമാമസ്ജിദില്‍ എത്തുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved