Latest News :
Home » , » കുമ്പള-കളത്തൂര്‍ റൂട്ടിലെ യാത്ര പ്രശ്‌നത്തിന് ഉടന്‍ പരിഹാരമാകണം -എസ്.വൈ.എസ്

കുമ്പള-കളത്തൂര്‍ റൂട്ടിലെ യാത്ര പ്രശ്‌നത്തിന് ഉടന്‍ പരിഹാരമാകണം -എസ്.വൈ.എസ്

Written By Muhimmath News on Monday, 20 June 2016 | 09:28

ഉളുവാര്‍: നിരവധി യാത്രക്കാരും നൂറുകണക്കിന് വിദ്യാര്‍ഥികളും ദിവസേന യാത്ര ചെയ്യുന്ന കുമ്പളകളത്തൂര്‍ റൂട്ടിലെ യാത്ര പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധ ചെലുത്തണമെന്ന് എസ്.വൈ.എസ് ഉളുവാര്‍ യുണിറ്റ് ആവശ്യപ്പെട്ടു.

ഉളുവാര്‍,കളത്തൂര്‍,കൊടിയമ്മ ,ബംബ്രാണ തുടങ്ങിയ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നാടുകളുല്‍പ്പെടെ യുള്ള നിരവധി സ്ഥലങ്ങളില്‍ നിന്നും പുറം നാടുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും,സാധാരണക്കാരും  യാത്ര ചെയ്യുന്ന ഈറൂട്ടില്‍  വേണ്ടത്ര ബസ് സൗകര്യം ഇല്ലാത്തത് നാട്ടുകാരുടെ ഒരു തീരാ ദുരിതമായി മാറിയിരിക്കുകയാണ് .

 ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സുകള്‍ തന്നെ മണിക്കൂറുകള്‍ ഇടവിട്ടാണ് സര്‍വീസ് നടത്തുന്നത്.ഒരു സ്വകാര്യ കമ്പനി കുത്തകയാക്കി കയ്യടക്കിയ ഈ റൂട്ടില്‍ മറ്റു ബസ്സുകളെ സര്‍വീസ് നടത്താന്‍ അനുവദിക്കാത്തതും പ്രതിഷേധാര്‍ഹമാണ്.ഇതിനെല്ലാം ശാശ്വത പരിഹാരമെന്നോണം വിദ്യാര്‍ഥികള്‍ക്ക്  യാത്ര ചെയ്യാന്‍ സ്റ്റുടെന്‍സ് ഒണ്‍ലി ബസ് സര്‍വീസ് നടത്തണമെന്നും ,ആവശ്യത്തിനുള്ള കെ.എസ്.ആര്‍.ടി.സി ബസ് അനുവദിക്കണമെന്നും  എസ്.വൈ .എസ്  ആവശ്യപ്പെട്ടു.അല്ലാത്ത പക്ഷം ശക്തമായ ബഹുജന സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . 

യോഗത്തില്‍ യുണിറ്റ് പ്രസിഡന്റ് എം.അബ്ബാസ് അധ്യക്ഷത വഹിച്ചു .അബ്ദുല്‍ ഗഫൂര്‍ സഅദി ഉത്ഘാടനം ചെയ്തു.സിദ്ദീഖ് യു.എ,ഇബ്രാഹിം കടവ്,അബ്ബാസ് മമ്മാലി,ഷറഫുദീന്‍ കൊരത്തില ,റഹീം എം കെ,ഹമീദ് എ.ആര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.അഷ്‌റഫ് സഖാഫി സ്വാഗതം പറഞ്ഞു .

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved