Latest News :
Home » , » വി. ശശി ഡെപ്യൂട്ടി സ്പീക്കര്‍; ഇത്തവണയും ഒരു വോട്ട് അസാധു; ഒ രാജഗോപാല്‍ സഭയിലെത്തിയില്ല

വി. ശശി ഡെപ്യൂട്ടി സ്പീക്കര്‍; ഇത്തവണയും ഒരു വോട്ട് അസാധു; ഒ രാജഗോപാല്‍ സഭയിലെത്തിയില്ല

Written By Muhimmath News on Wednesday, 29 June 2016 | 11:00

തിരുവനന്തപുരം: കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കറായി വി.ശശിയെ തെരഞ്ഞെടുത്തു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഐ.വി ബാലകൃഷ്ണനെയാണ് വി.ശശി തോല്‍പ്പിച്ചത്. ചിറയിന്‍കീഴ് നിയോജക മണ്ഡലത്തെയാണ് ശശി പ്രതിനിധീകരിക്കുന്നത്.

90 വോട്ടുകളാണ് ശശിയക്ക് ലഭിച്ചത്. ഐ.വി ബാലകൃഷ്ണന് 45 വോട്ടുകളാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. യുഡിഎഫിലെ അനൂപ് ജേക്കബ്ബും സി മമ്മൂട്ടിയും വിദേശത്തായതിനാല്‍ വോട്ട് രേഖപ്പെടുത്തിയില്ല.

ബിജെപി അംഗം ഒ.രാജഗോപാല്‍ സഭയിലെത്തിയില്ല. പാലക്കാട് സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനുള്ളതിനാലാണ് രാജഗോപാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാഞ്ഞത്. പി.സി ജോര്‍ജ് വോട്ട് രേഖപ്പെടുത്തി. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വോട്ട രേഖപ്പെടുത്തിയില്ല. അംഗങ്ങള്‍ ആര്‍ക്കാണ് വോട്ട രേഖപ്പെടുത്തിയത് എന്നറിയാത്തതിനാല്‍ അസാധുവായ വോട്ട് ആരുടേതാണെന്ന് അറിയാന്‍ കഴിയില്ല.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved