Latest News :
Home » , » വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കരണ്‍ അദാനി

വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കരണ്‍ അദാനി

Written By Muhimmath News on Thursday, 9 June 2016 | 20:56



തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് അദാനി ഗ്രൂപ്പ് സി.ഇ.ഒ കരണ്‍ അദാനി. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു കരണ്‍ അദാനി. വിഴിഞ്ഞത്തില്‍ ആശങ്ക വേണ്ട. കരാര്‍ വ്യവസ്ഥ മാറാതെ പദ്ധതി നടപ്പിലാക്കുമെന്നും കരണ്‍ അദാനി പറഞ്ഞു.

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച പത്ത് മിനിറ്റ് നീണ്ടുനിന്നു. സംസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ സാഹചര്യത്തിലാണ് കരണ്‍ അദാനി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയത്. തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമായും കരണ്‍ അദാനി കൂടിക്കാഴ്ച നടത്തി. പദ്ധതി ആയിരം ദിവസത്തിനകംപൂര്‍ത്തിയാക്കും കുളച്ചല്‍ തുറമുഖ പദ്ധതി ഏറ്റെടുക്കില്ലെന്നും അദാനി വ്യക്തമാക്കി.

വിഴിഞ്ഞം പദ്ധതി ഏറ്റെടുക്കുന്നതിനായി അദാനി ഗ്രൂപ്പ് വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതായി വാര്‍ത്ത പ്രചരിച്ചിരുന്നു. അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനിയുടെ മകനാണ് കരണ്‍ അദാനി. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പൂര്‍ണ ചുമതല കരണ്‍ അദാനിക്കാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved