Latest News :
Home » » മുല്ലപ്പെരിയാര്‍: പിണറായിയുടെ പ്രസ്താവന ഇടത് മുന്നണി നിലപാടിന് വിരുദ്ധമെന്ന് വിഎസ്

മുല്ലപ്പെരിയാര്‍: പിണറായിയുടെ പ്രസ്താവന ഇടത് മുന്നണി നിലപാടിന് വിരുദ്ധമെന്ന് വിഎസ്

Written By Muhimmath News on Wednesday, 1 June 2016 | 19:18

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ആശങ്കയുണ്ടാക്കുന്നതാണെന്ന് വിഎസ് അച്യുതാനന്ദന്‍. പ്രസ്താവന ഇടത് മുന്നണി നിലപാടിന് വിരുദ്ധമാണ്. പാര്‍ട്ടി സെക്രട്ടേറിയറ്റ് ഇക്കാര്യം ചര്‍ച്ച ചെയതോ എന്ന് തനിക്കറിയില്ല. എല്‍ഡിഎഫ് ഇക്കാര്യം ചര്‍ച്ച ചെയ്ത് വ്യക്തത വരുത്തണം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെഴുതിയ കത്തിലാണ് വിഎസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. മുല്ലപ്പെരിയാറിലെ പഴയ അണക്കെട്ടിന്റെ കാര്യത്തില്‍ ആശങ്കവേണ്ടെന്നും ബലക്ഷയമില്ലെന്ന പുതിയ പഠനം കണക്കിലെടുക്കണമെന്നുമായിരുന്നു പിണറായി പറഞ്ഞത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved