Latest News :
Home » » പ്രവാസികളുടെ ക്ഷേമത്തിന് ശക്തമായി ഇടപ്പെടാന്‍ വേയ്ക്കപ്പിന് പുതിയ നേത്യത്വം

പ്രവാസികളുടെ ക്ഷേമത്തിന് ശക്തമായി ഇടപ്പെടാന്‍ വേയ്ക്കപ്പിന് പുതിയ നേത്യത്വം

Written By Muhimmath News on Thursday, 2 June 2016 | 17:57

കാസര്‍കോട്: കാസര്‍ഗോഡു നിന്നുള്ള പ്രവാസി സുഹൃത്തുക്കളുടെ ക്ഷേമത്തിനും അവര്‍ക്കര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും അംഗങ്ങള്‍ ചേര്‍ന്ന് ബിസിനസ്സ് സംരംഭം നടത്തി അവശതയനുഭവിക്കുന്ന പ്രവാസി സുഹൃത്തുക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോട് കൂടി കഴിഞ്ഞ വര്‍ഷം ദുബായ് ആസ്ഥാനമായി രൂപീകൃതമായ വെയ്ക്കപ്പിന് പുതിയ നേതൃത്വം നിലവില്‍ വന്നു.

ചിട്ടയായ പ്രവര്‍ത്തനവും ശക്തമായ തീരുമാനങ്ങള്‍ കൊണ്ടും വളരെ ചുരുങ്ങിയ കാലയളവില്‍ തന്നെ ജനങ്ങളുടെ മനസ്സ് കീഴടക്കിക്കൊണ്ട് പ്രയാണം തുടരുന്ന വേക്കപ്പിന് ശക്തി പകരാന്‍ ഈ പുതിയനേതൃത്വ നിരക്ക് സാധിക്കുമെന്ന് യേഗം വിലയിരുത്തി.

ഒറ്റയ്ക്കല്ല ,ഒന്നിച്ചു നിന്നാല്‍ പല സ്വപ്നങ്ങളും യാഥാര്‍ത്യമാകാം എന്ന ചിന്തയില്‍ നിന്നുയിര്‍ കൊണ്ട വേക്കപ്പ് അംഗങ്ങളുമായി ചേര്‍ന്ന് നിന്ന് വിവിധ ഇനം സംരംഭങ്ങള്‍ തുടക്കം കുറിക്കുകയാണ്.

കാസര്‍കോട് പ്രവാസികളുടെ ക്ഷേമത്തിന്നായി ശക്തമായി ഇടപ്പെടാന്‍ വേയ്ക്കപ്പിന്റെ പുതിയ കമ്മിറ്റി തീരുമാനിച്ചു. കമ്മിറ്റിയില്‍ അസീസ് അബ്ദുള്ളയെ ചെയര്‍മാനായും അബ്ദുള്‍ അസീസ് കോപ്പയെ സെക്രട്ടറി ജനറലായും തൈവളപ്പ് മുഹമ്മദിനെ ട്രഷററായും തിരഞ്ഞെടുത്തു.

ഗവേണിങ്ങ് കൗണ്‍സില്‍ മെമ്പര്‍മാരായി സ്‌കാനിയ ബെദിര, ഉമ്മര്‍പാണലം, സലാംകുന്നില്‍, അശ്രഫ് യേനപ്പോയ, അബ്ദുല്ല ഗുരുക്കള്‍, ഷരീഫ് പണ്ഡിത്, അബ്ദുല്ല ആലൂര്‍ എന്നിവരടങ്ങുന്ന ഏഴംഗ സമിതിയെയും തെരഞ്ഞെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved