Latest News :
Home » , » ഇനി വാട്‌സ് ആപ്പില്‍ പരാതി നല്‍കാം; പോലീസുകാര്‍ വീട്ടിലെത്തും

ഇനി വാട്‌സ് ആപ്പില്‍ പരാതി നല്‍കാം; പോലീസുകാര്‍ വീട്ടിലെത്തും

Written By Muhimmath News on Wednesday, 22 June 2016 | 11:49

കോഴിക്കോട്: പരാതിയുമായി ഇനിയാര്‍ക്കും പോലീസ് സ്‌റ്റേഷനുകള്‍ കയറിയിറങ്ങേണ്ട, പരാതിക്കാരെ തേടി പോലീസ് വീട്ടിലത്തെും. വാട്‌സ്ആപിലോ ഇമെയിലിലോ ഒരു സന്ദേശമയച്ചാല്‍ പരാതിക്കാരന്റെ പരിധിയിലുള്ള പോലീസ് സ്‌റ്റേഷനില്‍നിന്ന് ഉദ്യോഗസ്ഥരാണ് എത്തുക. കോഴിക്കോട് വനിതാ പോലീസ് സ്‌റ്റേഷന്‍ അധികൃതരാണ് സാമൂഹിക മാധ്യമത്തിന്റെ സാധ്യത തുറന്നിടുന്നത്. ഇപ്രകാരം അയക്കുന്ന പരാതി രജിസ്റ്റര്‍ ചെയ്ത് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി മൊഴിയെടുക്കും.

കോഴിക്കോട് വനിതാ പോലീസ് സ്‌റ്റേഷന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തോടൊപ്പം പദ്ധതിക്ക് തുടക്കമാവും. പല സ്ത്രീകള്‍ക്കും സ്‌റ്റേഷനില്‍ വരാനുള്ള മടി പരിഗണിച്ചാണ് പദ്ധതിയെന്ന് കസബ സി.ഐ പി. പ്രമോദ് പറഞ്ഞു.
കസബ, ടൗണ്‍, ചെമ്മങ്ങാട്, നടക്കാവ്, പന്നിയങ്കര, മെഡിക്കല്‍കോളജ്, മീഞ്ചന്ത എന്നിവിടങ്ങളിലാണ് സിറ്റി വനിത പോലീസ് സ്‌റ്റേഷന്‍ പരിധി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved