Latest News :
Home » » കിണര്‍ വൃത്തിയാക്കുന്നതിനിടെ തളര്‍ന്നു വീണ യുവാവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി

കിണര്‍ വൃത്തിയാക്കുന്നതിനിടെ തളര്‍ന്നു വീണ യുവാവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Written By Muhimmath News on Sunday, 19 June 2016 | 18:39

കാസര്‍കോട്: കിണര്‍ വൃത്തിയാക്കാനിറങ്ങിയ യുവാവ് ശ്വാസതടസ്സത്തെ തുടര്‍ന്ന് തളര്‍ന്നുവീണു. ചൗക്കി ആസാദ് നഗറിലെ മുഹമ്മദ് റഫീഖാണ്(32) തളര്‍ന്നുവീണത്. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.

വീട്ടുപറമ്പിലെ കിണര്‍ വൃത്തിയാക്കാനിറങ്ങിയതായിരുന്നു റഫീഖ്. കിണറിനകത്ത് പണിയെടുക്കുന്നതിനിടെ വായുസഞ്ചാരമില്ലാത്തതിനാല്‍ ശ്വാസതടസ്സമനുഭവപ്പെട്ട റഫീഖ് തളര്‍ന്നുവീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved