Latest News :
Home » , » വിസ്ഡം കരിയര്‍ ഗൈഡ് പുറത്തിറങ്ങി

വിസ്ഡം കരിയര്‍ ഗൈഡ് പുറത്തിറങ്ങി

Written By Muhimmath News on Wednesday, 15 June 2016 | 10:47

കോഴിക്കോട്: ഉപരി പഠന മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി വിസ്ഡം എജുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ഹയര്‍ എജുക്കേഷന്‍ ഡയറക്ടറി പുറത്തിറങ്ങി. മലപ്പുറത്ത് നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പ്രകാശനം നിര്‍വ്വഹിച്ചു.

കേന്ദ്ര യൂണിവേഴ്‌സിറ്റി, ന്യൂജെന്‍ കോഴ്‌സുകള്‍, കരിയര്‍ സാധ്യതകള്‍ തുടങ്ങിയവയാണ് ഗൈഡിന്റെ ആകര്‍ഷണീയത. വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ കലണ്ടറും ഗൈഡിലുണ്ട്. ചടങ്ങില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍വി അബ്ദുല്‍ റസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന വിസ്ഡം സമിതി അംഗം എം അബ്ദുല്‍ റഹ് മാന്‍ നിലമ്പൂര്‍, പികെ മുഹമ്മദ് ശാഫി തുടങ്ങിയവര്‍ സബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved