Latest News :
Home » » ഓവു ചാലില്‍ വീണ് വൃദ്ധയുടെ നട്ടെല്ല് തകര്‍ന്നു

ഓവു ചാലില്‍ വീണ് വൃദ്ധയുടെ നട്ടെല്ല് തകര്‍ന്നു

Written By Muhimmath News on Wednesday, 1 June 2016 | 17:46

കാഞ്ഞങ്ങാട്: കെ എസ് ടി പി റോഡ് നിര്‍മ്മാണത്തിന് മുന്നോടിയായി കോട്ടച്ചേരി ടൗണില്‍ വൃത്തിയാക്കിയ ഓവുചാലില്‍ വീണ് വൃദ്ധക്ക് ഗുരുതരമായി പരിക്കേറ്റു. മഡിയനിലെ കെ പി ഭാനുമതിയമ്മ (75) ക്കാണ് പരിക്കേറ്റത്. ടൗണിലെത്തി നടന്ന് നീങ്ങുന്നതിനിടയില്‍ കോട്ടച്ചേരി ടൗണിലെ ഓവുചാലില്‍ ഭാനുമതിയമ്മ വീഴുകയായിരുന്നു. വീഴ്ചയില്‍ നട്ടെല്ല് തകര്‍ന്ന വൃദ്ധയെ കാഞ്ഞങ്ങാട് സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഴ ശക്തമായാല്‍ ഇനിയും കൂടുതല്‍ അപകടത്തിനാണ് സാധ്യത. മഴ മുന്‍കൂട്ടി കണ്ട് ഓവുചാലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കെഎസ്ടി പി വേണ്ടത്ര താല്‍പ്പര്യം കാട്ടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved