Latest News :
Home » » ഇന്ന് ലോക പരിസ്ഥിതി ദിനം

ഇന്ന് ലോക പരിസ്ഥിതി ദിനം

Written By Muhimmath News on Sunday, 5 June 2016 | 11:40

തിരുവനന്തപുരം: ഇന്ന് ലോക പരിസ്ഥിതി ദിനം. 'ജീവന്‍ നിലനിര്‍ത്താന്‍ പ്രകൃതിയെ സംരക്ഷിക്കൂ' എന്ന സന്ദേശമുയര്‍ത്തിയാണ് ഇത്തവണത്തെ പരിസ്ഥിതി ദിനം ആചരിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ വേട്ടയും കടത്തും തടയാന്‍ ഓരോരുത്തരും രംഗത്തിറങ്ങുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതദിന മുദ്രാവാക്യം. ലോകമെങ്ങും ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള ബോധവല്‍കരണ പരിപാടികള്‍ നടത്തും.

പരിസ്ഥിതിദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നിര്‍വഹിച്ചു. വനം, പരിസ്ഥിതി, വിദ്യാഭ്യാസ വകുപ്പുകളുടേയും സന്നദ്ധ, സംഘടനകളുടേയും ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved