Latest News :
Home » , » ദാദ്രി സംഭവം; മുഹമ്മദ് അഖ്‌ലാക്കിന്റെ കുടുംബത്തിനെതിരെ ഗോവധത്തിന് കേസെടുക്കണമെന്ന് യോഗി ആദിത്യനാഥ്

ദാദ്രി സംഭവം; മുഹമ്മദ് അഖ്‌ലാക്കിന്റെ കുടുംബത്തിനെതിരെ ഗോവധത്തിന് കേസെടുക്കണമെന്ന് യോഗി ആദിത്യനാഥ്

Written By Muhimmath News on Thursday, 2 June 2016 | 10:39

ലക്‌നോ: ദാദ്രിയില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് ജനക്കൂട്ടം അടിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാക്കിന്റെ കുടുംബത്തിന്റെ പേരില്‍ ഗോവധത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്. എന്നാല്‍ ഈ ആരോപണത്തെ മുഖ്യമന്ത്രി അഖിലേഷ് യാദവ് തള്ളി.

കൊല്ലപ്പെട്ട അഖ്‌ലാക്കിന്റെ കുടുംബത്തിന് യു.പി സര്‍ക്കാര്‍ നല്‍കിയ ആനുകൂല്യങ്ങളും സൗകര്യങ്ങളും പിന്‍വലിക്കണമെന്നും ആദിത്യനാഥ് ആവശ്യപ്പെട്ടു. ഇന്നലെ പുറത്തു വന്നിരിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് യു.പി സര്‍ക്കാരും കേന്ദ്രത്തിലെ പ്രതിപക്ഷ കക്ഷികളും ഒരു വിഭാഗം മാധ്യമങ്ങളും പൂഴ്ത്തി വെച്ചിരിക്കുകയാണെന്നും കൊലക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ നിരപരാധികളായ ഹിന്ദുക്കളാണെന്നും എം.പി പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ ആധികാരികത മുഖ്യമന്ത്രി അഖിലേഷ് യാദവ് ചോദ്യം ചെയ്തു. റിപ്പോര്‍ട്ട് ദുരൂഹത ഉണ്ടാക്കുന്നതാണെന്നും എവിടെ നിന്നാണ് ഈ സാമ്പിളുകള്‍ കിട്ടിയതെന്നും അന്വേഷിക്കണം. അഖ്‌ലാക്കിന്റെ വീട്ടില്‍ മറ്റൊന്നുമുണ്ടായിരുന്നില്ലെന്നും അഖിലേഷ് പറഞ്ഞു. നേരത്തെ അഖ്‌ലാക്കിന്റെ കുടുംബം ഈ ആരോപണം തള്ളിക്കളഞ്ഞിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved