Latest News :
Home » » സ്ത്രീകളെ ശല്യം ചെയ്യുന്ന യുവാവിനെ കൈകാര്യം ചെയ്ത് പോലീസിലേല്‍പ്പിച്ചു

സ്ത്രീകളെ ശല്യം ചെയ്യുന്ന യുവാവിനെ കൈകാര്യം ചെയ്ത് പോലീസിലേല്‍പ്പിച്ചു

Written By Muhimmath News on Friday, 10 June 2016 | 18:07

ബദിയടുക്ക: സ്ത്രീകളെ ശല്യം ചെയ്യുന്നത് പതിവാക്കിയ യുവാവിനെ യുവതി പിടികൂടി കൈകാര്യം ചെയ്ത ശേഷം പോലീസിലേല്‍പിച്ചു. കല്ലക്കട്ടയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കാരനായ അര്‍ഷാദാ(19)ണ് പോലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരം മാന്യ ദേവരക്കട്ടയിലാണ് സംഭവം.

ജോലി കഴിഞ്ഞ് വീട്ടിലേയ്ക്കു നടന്നുപോകുന്ന സ്ത്രീകളെ നിരന്തരം ശല്യപ്പെടുത്തുന്ന അര്‍ഷാദ് ഒരു യുവതിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കടന്നു പിടിച്ചപ്പോള്‍ കയ്യോടെ പിടികൂടി ചെരുപ്പൂരി അടിക്കുകയും നാട്ടുകാരുടെ സഹായത്തോടെ പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

കഴിഞ്ഞ ആഴ്ച അര്‍ഷാദ് മറ്റൊരു യുവതിയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved