Latest News :
Home » , , » മംഗളൂരു ജില്ലാ കലക്ടറെ മാറ്റി; ഡോ. ജഗദീഷ പുതിയ കലക്ടര്‍

മംഗളൂരു ജില്ലാ കലക്ടറെ മാറ്റി; ഡോ. ജഗദീഷ പുതിയ കലക്ടര്‍

Written By Muhimmath News on Friday, 22 July 2016 | 11:31

മംഗളൂരു: മംഗളൂരു ജില്ലാ കലക്ടര്‍ (ഡെപ്യൂട്ടി കമ്മീഷണര്‍) എ.ബി ഇബ്രാഹിമിനെ സ്ഥലം മാറ്റി ഉത്തരവിറക്കി. ഇതിന് പിന്നാലെ പുതിയ ഡെപ്യൂട്ടി കമ്മീഷണറായി ഡോ. കെ.ജി ജഗദീഷ ചുമതലയേറ്റു. കാസര്‍കോട് അഡൂര്‍ സ്വദേശിയായ ഇബ്രാഹിമിനെ ഗതാഗത റോഡ് സുരക്ഷാ കമ്മീഷണറായി ബംഗളൂരുവില്‍ നിയമിച്ചു. 38കാരനായ ജഗദീഷ രാജീവ് ഗാന്ധി ഭവനനിര്‍മാണ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു. 

സദാചാര ഗുണ്ടകള്‍ക്കെതിരെയും വര്‍ഗ്ഗീയ അസ്വാസ്ഥ്യം ഇളക്കിവിടുന്നവര്‍ക്കെതിരെയും തുറന്ന നിലപാടെടുത്ത എബി ഇബ്രാഹിമിനെതിരെ ആര്‍.എസ്.എസ് ഉള്‍പ്പടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ മുസ്ലിമായ ഡെപ്യൂട്ടി കമ്മീഷണര്‍ ഇടപെടരുതെന്ന വാദവും ഉയര്‍ത്തി സംഘപരിവാര്‍ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. ശ്രീരാമ സേന, ബജ്‌രംഗദള്‍, ഹിന്ദു ജാഗരണ വേദികെ, നമോ ബ്രിഗേഡ് തുടങ്ങിയ സംഘടനകളും ഇബ്രാഹിമിനെതിരെ അപവാദ പ്രചാരണങ്ങള്‍ നേടിയിരുന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved