Latest News :
Home » » വിദേശമദ്യവുമായി മിയാപദവ് സ്വദേശി അറസ്റ്റില്‍

വിദേശമദ്യവുമായി മിയാപദവ് സ്വദേശി അറസ്റ്റില്‍

Written By Muhimmath News on Wednesday, 13 July 2016 | 12:59

മഞ്ചേശ്വരം: വില്‍പ്പനക്ക് വെച്ച 280 കുപ്പി കര്‍ണാടക നിര്‍മ്മിത വിദേശമദ്യവുമായി മിയാപദവ് സ്വദേശിയെ കുമ്പള റെയ്ഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മീഞ്ച മിയാപദവിലെ സഞ്ജീവ(46)യാണ് അറസ്റ്റിലായത്. 

വീടിന് സമീപത്തെ കുറ്റിക്കാട്ടില്‍ രണ്ട് ചാക്കുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. രഹസ്യ വിവരത്തെ തുടര്‍ന്ന് കുമ്പള എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എം. ജയകുമാര്‍, അസി. ഇന്‍സ്‌പെക്ടര്‍ എം. രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മദ്യശേഖരണം കണ്ടെത്തിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved