Latest News :
Home » , » എം.എ അബ്ദുല്ല മാന്യ നിര്യാതനായി

എം.എ അബ്ദുല്ല മാന്യ നിര്യാതനായി

Written By Muhimmath News on Friday, 22 July 2016 | 18:42

മാന്യ: പൗരപ്രമുഖനും 35 വര്‍ഷം ഖത്തറില്‍ പ്രവാസിയുമായിരുന്ന മാന്യയിലെ എം.എ.അബ്ദുല്ല(61) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിലധികമായി ചികിത്സയിലായിരുന്നു. പരേതനായ മഹമൂദ് ഹാജിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: ആമിന. മക്കള്‍: റഫീഖ്, റിയാസ്, മുസ്തഫ (മൂവരും ഖത്തര്‍). മരുമക്കള്‍: ഷഫ്‌നാസ്, അസ്മിന, റുബീന. പരേതന്റെ നിര്യാണത്തില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ന്നൂര്‍, മൂസ സഖാഫി കളത്തൂര്‍ എന്നിവര്‍ വീട്ടിലെത്തി അനുശോചിച്ചു.

ഖബറടക്കം മാന്യ ഗൗസിയ ജുമാ മസ്ജിദില്‍ നടന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved