Latest News :
Home » » ബസ് അപകടത്തില്‍ മരിച്ച സ്ത്രീയുടെ ആശ്രിതര്‍ക്ക് 12.80 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

ബസ് അപകടത്തില്‍ മരിച്ച സ്ത്രീയുടെ ആശ്രിതര്‍ക്ക് 12.80 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

Written By Muhimmath News on Thursday, 28 July 2016 | 12:13

കാസര്‍കോട് : ബസില്‍ നിന്ന് ഇറങ്ങുന്നതി നിടയില്‍ വീണ് ടയര്‍ കയറി മരിച്ച സ്ത്രീയുടെ ആശ്രിതര്‍ക്ക് 12,80,590 രൂപ നഷ്ടപരിഹാരം നല്‍കാന്‍ എംഎസിടി കോടതി വിധിച്ചു. 

ചന്തേര പടിഞ്ഞാറെ വീട്ടില്‍ ബാലകൃഷ്ണന്റെ ഭാര്യ പി.വി.നാരായണി മരിച്ച കേസില്‍ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി പയ്യന്നൂര്‍ ബ്രാഞ്ചാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. 2013 ജൂണ്‍ 11ന് ബസില്‍ നിന്നിറങ്ങുന്നതിനിടയില്‍ വീണ് ടയര്‍ കയറി പരിക്കേറ്റ് ചികിത്സക്കിടെയാണ് നാരായണി മരണപ്പെട്ടത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved