Latest News :
Home » , , , » പൊയിനാച്ചി സ്വദേശി ദുബൈയില്‍ വാഹനപകടത്തില്‍ മരിച്ചു; കൂടെയുണ്ടായിരുന്ന കുമ്പള സ്വദേശി നിസാര പരിക്കോടെ രക്ഷപ്പെട്ടു

പൊയിനാച്ചി സ്വദേശി ദുബൈയില്‍ വാഹനപകടത്തില്‍ മരിച്ചു; കൂടെയുണ്ടായിരുന്ന കുമ്പള സ്വദേശി നിസാര പരിക്കോടെ രക്ഷപ്പെട്ടു

Written By Muhimmath News on Friday, 1 July 2016 | 23:24

ദുബൈ: കാസര്‍കോട് പൊയിനാച്ചി സ്വദേശി ദുബൈയില്‍ വാഹനപകടത്തില്‍ മരിച്ചു. പൊയിനാച്ചി ചെറുകരയില്‍ താമസിക്കുന്ന അബൂബക്കര്‍- മൈമൂന ദമ്പതികളുടെ മകന്‍ മുഹമ്മദ് (32) ആണ് മരിച്ചത്. വാഹനത്തിന്റെ ഡ്രൈവര്‍ കുമ്പള സ്വദേശി സാദിഖ് നിസാര പരിക്കോടെ രക്ഷപ്പെട്ടു. ദുബൈ അല്‍ കൂസിലാണ് അപകടം. ദുബൈയില്‍ സ്വന്തമായി പച്ചക്കറി വ്യാപാരം നടത്തി വരികയായിരുന്നു മുഹമ്മദ്. ഭാര്യ: നജ്മുന്നിസ. മക്കള്‍: സിയാദ്, സഹദ്, സയാന്‍, സഹോദരങ്ങള്‍: മുഹമ്മദ് റശീദ്, റശീദ.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved