Latest News :
Home » , » സൈക്കിളില്‍ നിന്നും വീണ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

സൈക്കിളില്‍ നിന്നും വീണ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

Written By Muhimmath News on Monday, 25 July 2016 | 10:43

കുന്നുംകൈ : സൈക്കിളില്‍ നിന്ന് വീണു ഗുരുതരാവസ്ഥയിലായിരുന്ന  ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ബളാല്‍ മാമ്പഴത്ത് താഴത്തു വീട്ടില്‍ രാമന്‍ദീപ ദമ്പതികളുടെ മകന്‍ അമല്‍ (14)ആണ് മരിച്ചത്.

കഴിഞ്ഞ ദിവസമാണ് സൈക്കിളില്‍ നിന്ന് വീണു ഗുരുതരമായ പരുക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബളാല്‍ സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സഹോദരങ്ങള്‍: അരുണ്‍, അജയ്. മൃതദേഹം തിങ്കളാഴ്ച ബളാല്‍ സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved