Latest News :
Home » , » പള്ളിക്കരയില്‍ ബൈക്കിടിച്ച് യു.പി സ്വദേശി മരിച്ചു

പള്ളിക്കരയില്‍ ബൈക്കിടിച്ച് യു.പി സ്വദേശി മരിച്ചു

Written By Muhimmath News on Thursday, 28 July 2016 | 12:22

ബേക്കല്‍: ബൈക്കിടിച്ച് യു.പി സ്വദേശിയായ കരാര്‍തൊഴിലാളി മരിച്ചു. യു.പി സ്വദേശി ബച്ചന്‍സിംഗാണ് അപകടത്തില്‍ മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെ പള്ളിക്കരയിലാണ് അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയില്‍ വരികയായിരുന്ന ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. 

തലക്ക് ഗുരുതരമായി പരിക്കേറ്റ ബച്ചനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ ബേക്കല്‍ പോലീസ് കേസെടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved