Latest News :
Home » , , » ബന്തിയോട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലു വയസുകാരി മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ബന്തിയോട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലു വയസുകാരി മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Written By Muhimmath News on Tuesday, 26 July 2016 | 19:54

ബന്തിയോട്: ബന്തിയോട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് നാലുവയസുകാരി മരിച്ചു. ബന്തിയോട് അടുക്ക സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറു മണിയോടെ ബന്തിയോട് ദേശീയപാതയിലെ ദര്‍ഗയ്ക്ക് മുന്നിലാണ് അപകടമുണ്ടായത്.

ഇന്നോവ കാറും രണ്ട് ഓട്ടോറിക്ഷകളും മറ്റൊരു കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മംഗളൂരുവിലെയും ഉപ്പളയിലെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറും ബന്തിയോട് നിന്നും ഉപ്പള ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയുമാണ് ആദ്യം കൂട്ടിയിടിച്ചത്. പിന്നീട് മറ്റു വാഹനങ്ങളും പിന്നാലെ വന്ന് ഇടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന നാലുവയസുകാരിയെ ഗുരുതരമായ പരിക്കോടെ മംഗളൂരുവിലേക്ക് കൊണ്ട് പോകവേയാണ് മരണം സംഭവിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved