Latest News :
Home » , , » ഹൊസങ്കടിയില്‍ മീന്‍ലോറി സ്‌കൂട്ടറിലിടിച്ച് യുവതി ദാരുണമായി മരിച്ചു: ഭര്‍ത്താവും കുഞ്ഞും രക്ഷപ്പെട്ടു

ഹൊസങ്കടിയില്‍ മീന്‍ലോറി സ്‌കൂട്ടറിലിടിച്ച് യുവതി ദാരുണമായി മരിച്ചു: ഭര്‍ത്താവും കുഞ്ഞും രക്ഷപ്പെട്ടു

Written By Muhimmath News on Monday, 18 July 2016 | 17:08

മഞ്ചേശ്വരം: ഹൊസങ്കടി സര്‍ക്കിളില്‍ മീന്‍ ലോറി സ്‌കൂട്ടറിലിടിച്ച് യുവതി ദാരുണമായി മരിച്ചു. ഭര്‍ത്താവും കുഞ്ഞും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. പാവൂരിലെ അബ്ബാസിന്റെ ഭാര്യ മുനീബ (25)യാണ് മരിച്ചത്. ഭര്‍ത്താവ് അബ്ബാസും (32), മകള്‍ നുസൈബ (ഒന്നര)യുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. പാവൂരില്‍ നിന്നും മഞ്ചേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറിലേക്ക് കാസര്‍കോട്ട് നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന മീന്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയില്‍ റോഡിലേക്ക് തെറിച്ചുവീണ മുനീബയുടെ തലയിലൂടെ മീന്‍ ലോറിയുടെ ടയര്‍ കയറി സംഭവസ്ഥലത്ത് വെച്ച് മരണം സംഭവിക്കുകയായിരുന്നു. മുനീബയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved