Latest News :
Home » » കന്യാപ്പാടിയില്‍ സുമോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്

കന്യാപ്പാടിയില്‍ സുമോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്

Written By Muhimmath News on Tuesday, 12 July 2016 | 17:54



ബദിയടുക്ക: കന്യപ്പാടിയില്‍ സുമോയും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. സ്‌കൂട്ടര്‍ യാത്രക്കാരായ നീര്‍ച്ചാലിലെ സതീശന്‍ (30), മുണ്ട്യത്തടുക്കയിലെ ധനഞ്ജയന്‍ (29), സുമോ ഡ്രൈവര്‍ ബി.സി റോഡ് പാടലടുക്കയിലെ അമീര്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി എഴുമണിയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ സതീശയെ മംഗലാപുരത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ കാസര്‍കോട് സ്വകാര്യാസ്പത്രിയില്‍ ചികിത്സ തേടി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved