Latest News :
Home » » രാജപുരത്ത് കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് അധ്യാപകര്‍ ഉള്‍പ്പടെ മൂന്നുപേര്‍ക്ക് പരിക്ക്

രാജപുരത്ത് കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് അധ്യാപകര്‍ ഉള്‍പ്പടെ മൂന്നുപേര്‍ക്ക് പരിക്ക്

Written By Muhimmath News on Friday, 8 July 2016 | 11:11

രാജപുരം: ചെറുപനത്തടി സെന്റ്‌മേരീസ് ഇംഗഌഷ് മീഡിയം സ്‌കൂളിനു സമീപം നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു മൂന്നു പേര്‍ക്ക് പരിക്കേറ്റു. പടുപ്പ് സാന്‍ജിയോ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ദീപ്തി സിഎംസി, കോണ്‍വന്റിലെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആലീസ്, ഹിന്ദി അധ്യാപകന്‍ കുഞ്ഞമ്പു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളില്‍ നടക്കുന്ന വിദ്യാര്‍ഥികളെ അനുമോദിക്കല്‍ ചടങ്ങ് ക്ഷണിക്കാന്‍ പോകവെയായിരുന്നു അപകടം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved