Latest News :
Home » » കന്യപ്പാടിയില്‍ സുമോ സ്‌കൂട്ടറിലിടിച്ച് മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്

കന്യപ്പാടിയില്‍ സുമോ സ്‌കൂട്ടറിലിടിച്ച് മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്

Written By Muhimmath News on Wednesday, 13 July 2016 | 10:32

ബദിയടുക്ക: കന്യപ്പാടിയില്‍ സ്‌കൂട്ടറുമായി കൂട്ടിയിടിച്ച ടാറ്റ സുമോ റോഡരികില്‍ മറിഞ്ഞു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. സ്‌കൂട്ടര്‍ യാത്രക്കാരായ നീര്‍ച്ചാലിലെ സതീശന്‍ (30), മുണ്ട്യത്തടുക്കയിലെ ധനഞ്ജയന്‍ (29), സുമോ െ്രെഡവര്‍ ബി.സി റോഡ് പാടലടുക്കയിലെ അമീര്‍ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

 തിങ്കളാഴ്ച രാത്രിയാണ് അപകടം. സതീശയെ മംഗലാപുരത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ കാസര്‍കോട് സ്വകാര്യാസ്പത്രിയില്‍ ചികിത്സ തേടി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved