Latest News :
Home » , , , » അഭിഭാഷകര്‍ ക്കെതിരെ നിലപാടെടുത്തു: മുതിര്‍ന്ന അഞ്ച് അഭിഭാഷകര്‍ക്കെതിരെ നടപടിയുമായി അസോസിയേഷന്‍

അഭിഭാഷകര്‍ ക്കെതിരെ നിലപാടെടുത്തു: മുതിര്‍ന്ന അഞ്ച് അഭിഭാഷകര്‍ക്കെതിരെ നടപടിയുമായി അസോസിയേഷന്‍

Written By Muhimmath News on Friday, 22 July 2016 | 10:29

കൊച്ചി: ഹൈക്കോടതി പരിസരത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് അനുകൂലമായ നിലപാടെടുത്ത അഞ്ച് മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ നടപടി. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റേതാണ് നടപടി.
സെബാസ്റ്റ്യന്‍ പോള്‍, അഡ്വ. കാളീശ്വരം രാജ്, ശിവന്‍ മഠത്തില്‍, സി.പി ഉദയഭാനു, അഡ്വ. ജയശങ്കര്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് അഭിഭാഷക അസോസിയേഷന്‍. മാധ്യമങ്ങളില്‍ സംഘടനയ്ക്ക് എതിരെ നിലപാടെടുത്തു എന്നാരോപിച്ചാണ് നോട്ടീസ്.

നടപടി സംബന്ധിച്ച് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് അഡ്വ. സെബാസ്റ്റ്യന്‍ പോളും, ജയങ്കറും പ്രതികരിച്ചു. ഹൈക്കോടതിയിലുണ്ടായ സംഭവങ്ങള്‍ അഭിഭാഷക അസോസിയേഷന്റെ തീരുമാനപ്രകാരം നടന്നതാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് സെബാസ്റ്റ്യന്‍ പോള്‍ വ്യക്തമാക്കി.

സംഘടനയിലെ അംഗമെന്ന നിലയില്‍ സംഘടനയുടെ തീരുമാനം അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തനിക്കെതിരെ എന്തു നടപടിവന്നാലും കാണാമെന്ന് ജയശങ്കര്‍ പ്രതികരിച്ചു.

അതിനിടെ, ഹൈക്കോടതിയിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി കോടതി ബഹിഷ്‌കരിക്കാന്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ തീരുമാനിച്ചു. അഭിഭാഷകര്‍ സംസ്ഥാന വ്യാപകമായി എല്ലാ കോടതികളും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കിയിട്ടുണ്ടെങ്കിലും പല ജില്ലാ ബാര്‍ അസോസിയേഷനും ബഹിഷ്‌കരണവുമായി മുന്നോട്ടു പോകില്ലെന്ന് അറിയിച്ചിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved