Latest News :
Home » » പെരഡാല തോടിന് അണക്കെട്ടും നെല്‍ കൃഷിക്ക് ആനുകൂല്യവും ഉറപ്പ് വരുത്തണം: കര്‍ഷക സംഘം

പെരഡാല തോടിന് അണക്കെട്ടും നെല്‍ കൃഷിക്ക് ആനുകൂല്യവും ഉറപ്പ് വരുത്തണം: കര്‍ഷക സംഘം

Written By Muhimmath News on Monday, 18 July 2016 | 19:31



ബദിയട്ക്ക: പെരഡാല തോടിന് അണക്കെട്ടും നെല്‍കൃഷിക്ക് ആനുകൂല്യവും ഉറപ്പ്‌വരുത്തണമെന്ന് കര്‍ഷക സംഘം (എ.ഐ.കെ.എസ്.) പെരഡാല യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വേനല്‍ കാലത്ത് പെരഡാല തോടിന് അണക്കെട്ട് പണി നേരത്തെ നടത്തി വന്നതായിരുന്നു. എന്നാല്‍ കഴിഞ്ഞ 3 വര്‍ഷമായി അണക്കെട്ട് പണിയാത്തത് മൂലം ബദിയടുക്ക ടൗണ്‍ ഉള്‍പ്പടെ കുഴല്‍കിണറില്‍ അടക്കം വെള്ളം വറ്റുകയും കൃഷിക്കാര്‍ ദുരിതത്തിലാകുകയുമാണ്. ബദിയടുക്ക പഞ്ചായത്തിലെ 14ാം വാര്‍ഡില്‍പ്പെടുന്ന സ്ഥലമാണ് ഇത്. ഗ്രാമ സഭകളില്‍ പല തവണ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്ന് സമ്മേളനം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. മാതൃക കര്‍ഷകനായ സുബ്ബ നായ്ക്ക പഞ്ചിത്തടുക്കയെ സമ്മേളനത്തില്‍ കര്‍ഷകനും റിട്ട. കര്‍ണാടക എ.എസ്.ഐ.യുമായ സുന്ദര പെരഡാല ആദരിച്ചു.

കര്‍ഷക സംഘം കുമ്പള ഏരിയാ സെക്രട്ടറി ശങ്കര റൈ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സദാശിവ പെരഡാല അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക സംഘം പഞ്ചായത്ത് സെക്രട്ടറി അഡ്വ. പ്രകാശ അമ്മണ്ണായ കമ്മിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.പി.ഐ.എം. ലോക്കല്‍ സെക്രട്ടറി ജഗന്നാഥ ഷേട്ടി എം.എസ്. സുകുമാരന്‍ ഡി.വൈ.എഫ്.ഐ. മേഖലാ പ്രസിഡന്റ് ബി.എം. സുബൈര്‍ സംസാരിച്ചു. കൃഷ്ണ ബദിയടുക്ക സ്വാഗതവും യോഗീശ് പെരഡാല നന്ദിയും പറഞ്ഞു. ഭാരവാഹികളായി സദാശിവ പ്രസിഡന്റ്, സുബ്ബ നായ്ക്ക വൈസ് പ്രസി, സദാശിവ പെരഡാല സെക്രട്ടറി. യോഗീശ് കരക്കണ്ടം ജോയിന്റ് സെക്രട്ടറി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved