Latest News :
Home » , » അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

Written By Muhimmath News on Sunday, 3 July 2016 | 16:08

സീതാംഗോളി: അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. സീതാംഗോളിക്ക് സമീപം ബേള ദര്‍ബത്തടുക്കയിലെ നാരായണ-ദേവകി ദമ്പതികളുടെ മകളും നായിക്കാപ്പ് മുജങ്കാവിലെ ഭാരതി വിദ്യാപീഠം അധ്യാപികയുമായ അക്ഷത(22)യാണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് അസുഖം പിടിപെട്ടത്. ഇതേ തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരാഴ്ചയായി അബോധാവസ്ഥയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. സഹോദരങ്ങള്‍ അങ്കിത, പവിത്ര, അജിത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved