Latest News :
Home » , » സൗജന്യ പാഠപുസ്തകം വിതരണം ചെയ്തു

സൗജന്യ പാഠപുസ്തകം വിതരണം ചെയ്തു

Written By Muhimmath News on Wednesday, 20 July 2016 | 11:23

ആലൂര്‍: ആലൂരിന്റെ മതപരവും സാമൂഹികപരവുമായ ഉന്നമനം ലക്ഷ്യമാക്കി യു എ ഇയില്‍ പ്രവര്‍ത്തിച്ച് വരുന്ന ആലൂര്‍ യു എ ഇ നുസ്രത്തുല്‍ ഇസ്ലാം സംഘം ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു.

പരിപാടിക്ക് ആലൂര്‍ യു എ ഇ നുസ്രത്തുല്‍ ഇസ്ലാം പ്രസിഡണ്ട് എം.എ മുഹമ്മദ് ഹാജി  നേത്യത്വം നല്‍കി. ജമാത്ത് സെക്രട്ടറി മുഹമ്മദ് മീത്തല്‍, സംഘടന വൈസ്പ്രസിഡണ്ട് എഎം മൊയതിന്‍, മുന്‍ ഭാരാവാഹി കാദര്‍ ടി.എ ,ജമാഅത്ത് ഖത്തീബ് മുഹമ്മദ് കുഞ്ഞി ഹനീഫി, അധ്യപകരായ അബ്ദുള്‍റൗഫ്, അല്‍താഫ് എന്നിവരുടെ സാന്നിദ്ധ്യവും ചടങ്ങിന് മാറ്റ്കുട്ടി.

കഴിഞ്ഞ ഈദ് ദിനത്തില്‍ ഷാര്‍ജയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗമാണ് സൗജന്യമായി പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ തീരുമാനമെടുത്തത്‌

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved