Latest News :
Home » » അംഗടിമുഖര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

അംഗടിമുഖര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

Written By Muhimmath News on Monday, 25 July 2016 | 10:43

കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 54 ലക്ഷം രൂപ ചിലവില്‍ അംഗടിമുഖര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പി ബി അബ്ദുള്‍ റസാഖ് എം എല്‍ എ അധ്യക്ഷത വഹിച്ചു. 

ജില്ലാ പഞ്ചായത്തംഗം പുഷ്പ അമേക്കള, പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് ജെ അരുണ , ഗ്രാമ പഞ്ചായത്തംഗം എം കെ ആനന്ദ്, ഡി ഡി ഇ ഡി മഹാലിംഗേശ്വരഭട്ട്, മുന്‍ ജില്ലാ പഞ്ചായത്തംഗം ബി വി രാജന്‍, പി ഇബ്രാഹിം, സാവിത്രി, സുബ്ബണ്ണ ആള്‍വ, അബ്ദുള്ള, ഗോപാലകൃഷ്ണ നായക് എന്നിവര്‍ സംസാരിച്ചു. പിടി എ പ്രസിഡണ്ട് ബഷീര്‍ കൊട്ടൂടല്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ അശോക ഡി നന്ദിയും പറഞ്ഞു 


584 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളും ആധാര്‍ രജിസ്‌ട്രേഷന്‍ നിര്‍വഹിച്ചതിനെ തുടര്‍ന്ന് സമ്പൂര്‍ണ ആധാര്‍ രജിസ്‌ട്രേഷന്‍ സ്‌കൂളായി അംഗടിമുഖര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ മന്ത്രി പ്രഖ്യാപിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved