Latest News :
Home » » പ്രവാസ ലോകത്ത് ഞമ്മളെ പെരുന്ന 2016, അംഗഡിമുഗറിന്റെ ഈദ് സംഗമം ശ്രദ്ധേയമായി

പ്രവാസ ലോകത്ത് ഞമ്മളെ പെരുന്ന 2016, അംഗഡിമുഗറിന്റെ ഈദ് സംഗമം ശ്രദ്ധേയമായി

Written By Muhimmath News on Friday, 8 July 2016 | 09:33

ദുബൈ: യു. എ. ഇ  അംഗടിമുഗര്‍  വെല്‍ഫേര്‍ കമ്മിറ്റി ഈദ് ദിനത്തില്‍ ദുബൈ സബീല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ഈദ്  സംഗമം, ഞമ്മളെ പെരുന്ന 2016' ജനബാഹുല്യം കൊണ്ടും, സംഘാടന മികവു കൊണ്ടും പ്രവാസ ലോകത്ത് ശ്രദ്ധേയമായി.. ഈദ് ആശംസ നേര്‍ന്ന് ജനറല്‍ സെക്രട്ടറി എന്‍.എ ബക്കര്‍ കമ്മിറ്റിയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെ പറ്റി വിശദീകരിച്ചു.

 പ്രസിഡന്റ് സി. എ. സിദ്ദീഖ്, ഖജാന്‍ജി എ. എം. എ. നസീര്‍, വൈസ് പ്രസിഡന്റ് സി. എം. എ. റഹിമാന്‍, എ. എ. ഇബ്രാഹിം, പി  എ. ഇസ്മായില്‍, പി. എ. സൂപ്പി, മുഹമ്മദ് കുഞ്ഞി  പാടി, യൂനുസ് പെരുന്നാ പറമ്പ് അസീസ്  നഗര്‍, കമ്പാര്‍  വെല്‍ഫേര്‍  അസോസിയേഷന്‍  പ്രസിഡന്റ് എ. എം. അബ്ദുള്ള, സ്വാബിര്‍ കമ്പാര്‍, റസാഖ്  കമ്പാര്‍,,ഷമീല്‍ അംഗടിമുഗര്‍, തുടങ്ങിയവര്‍  സംഗമത്തിനു ആശംസ  നേര്‍ന്നു.  പഴയ കലാ പെരുന്നാള്‍ ഓര്‍മ്മകള്‍ കൈമാറി ഒത്തു കൂടിയ സംഗമം ഒരിക്കലും മറക്കാന്‍ ആവാത്ത അനുഭവമായി  മാറി. 

ജഫാര്‍ സാദിഖ്  നാട്ടക്കല്‍, റഷീദ് നഗര്‍, നൗഷാദ്  കലാ നഗര്‍, ഷഫീഖ്  പാറ, ഖലീല്‍, കെ. എച്ച്, അസര്‍ കലാ നഗര്‍, അബ്ബാസ് കൊട്ടൂടല്‍, റിയാസ് പി. എ, ഹാരിസ്. കയ്യാര്‍, എന്നിവര്‍ നേതൃത്വ ം  നല്‍കി. സി. കെ. ആസിഫ്  നന്ദി പറഞ്ഞു. അംഗടിമുഗര്‍ സ്‌കൂളിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് എല്ലാ വിധ  സഹകരണവും കൂട്ടായ്മ വാഗ്ദാനം ചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved