Latest News :
Home » » മാലിക്ദീനാര്‍ കോളേജില്‍ റാഗിങ് വിരുദ്ധ സെമിനാര്‍ നടത്തി

മാലിക്ദീനാര്‍ കോളേജില്‍ റാഗിങ് വിരുദ്ധ സെമിനാര്‍ നടത്തി

Written By Muhimmath News on Wednesday, 20 July 2016 | 21:40



സീതാംഗോളി: മാലിക്ദീനാര്‍ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസില്‍ ബദിയടുക്ക പോലീസിന്റെ സഹകരണത്തോടെ റാഗിംഗ് വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു. ലീഗല്‍ അതോറിറ്റി ഓഫീസര്‍ മദനന്‍ ടി.വി ബോധവല്‍ക്കരണ ക്ലാസ് നടത്തി. പ്രിന്‍സിപ്പല്‍ ഉദയകുമാര്‍ ബി അധ്യക്ഷത വഹിച്ചു. കൊമേഴ്‌സ് വിഭാഗം തലവന്‍ ജനാര്‍ദ്ദനന്‍, വിദ്യാര്‍ത്ഥികളായ ഹസ്സന്‍ ജസീല്‍, ഹഫ്‌സ, ഷൈമ, ലിന്‍സിയ എന്നിവര്‍ പ്രസംഗിച്ചു. ശേഷം നടന്ന റാഗിങ്ങിനെതിരെയുള്ള മനുഷ്യച്ചങ്ങലയില്‍ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളും കൈ കോര്‍ത്ത് പ്രതിജ്ഞ ചൊല്ലി. റാഗിംഗ് വിരുദ്ധ സെല്‍ കോഡിനേറ്റര്‍ ജിനേഷ് മാത്യു നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved