Latest News :
Home » , » മോദി എന്നെ കൊല്ലാനും മടിക്കില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍

മോദി എന്നെ കൊല്ലാനും മടിക്കില്ലെന്ന് അരവിന്ദ് കെജ്‌രിവാള്‍

Written By Muhimmath News on Wednesday, 27 July 2016 | 21:54



ന്യൂഡല്‍ഹി: മോദിക്ക് സമനില നഷ്ടപ്പെട്ടുവെന്നും അദ്ദേഹം തന്നെ കൊല്ലാന്‍ പോലും മടിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തന്നെയും ആംആദ്മി പാര്‍ട്ടിയേയും നശിപ്പിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും ആം ആദ്മിയുടെ ഔദ്യോഗിക യൂടൂബ് വിഡിയോയില്‍ അരവിന്ദ് കെജ്‌രിവാള്‍ ആരോപിക്കുന്നു. പ്രധാനമന്ത്രിയുടെ കൈകളില്‍ രാജ്യം സുരക്ഷിതമായിരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.

പാര്‍ട്ടിയുടെ നിരവധി നേതാക്കളെ കള്ളക്കേസില്‍ കുടുക്കുന്നു. എ.എ.പി സര്‍ക്കാര്‍ കൊണ്ടുവന്ന നിരവധി നല്ല കാര്യങ്ങളെ മോദി ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും കെജ്‌രിവാള്‍ വിഡിയോയില്‍ പറയുന്നു. കേന്ദ്രവുമായി നിയമയുദ്ധത്തിന് പോകാനേ ഇപ്പോള്‍ സമയമുള്ളൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. മരണത്തെ ആരും ഭയപ്പെടരുതെന്നും പാര്‍ട്ടി എം.എല്‍.എമാരോട് കെജ്‌രിവാള്‍ അഭ്യര്‍ഥിക്കുന്നു. ഒരു വര്‍ഷത്തിനിടയില്‍ 11 എം.എല്‍.എമാരെയാണ് വിവിധ കേസുകളില്‍ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ പ്രതികരണം വന്നിരിക്കുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved