Latest News :
Home » , , » വാഹനമോ ഷണക്കേസില്‍ അറസ്റ്റിലായി മുങ്ങിയ പെരിയാട്ടടുക്കം റിയാസ് അടക്കം രണ്ടുപേര്‍ പിടിയില്‍

വാഹനമോ ഷണക്കേസില്‍ അറസ്റ്റിലായി മുങ്ങിയ പെരിയാട്ടടുക്കം റിയാസ് അടക്കം രണ്ടുപേര്‍ പിടിയില്‍

Written By Muhimmath News on Saturday, 9 July 2016 | 12:51

കാസര്‍കോട്:  പോട്ട ജങ്ഷനിലെ വീട്ടുമുറ്റത്ത് നിന്ന് സ്‌കോര്‍പിയോ കാര്‍ മോഷ്ടിച്ച കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിയുകയായിരുന്ന കാസര്‍കോട് സ്വദേശികള്‍ അറസ്റ്റില്‍. 

കാസര്‍കോട് പനയാല്‍ പെരിയാട്ടടുക്കം കല്ലടവളയില്‍ വീട്ടില്‍ ടി.എച്ച് റിയാസ് (32), കാസര്‍കോട് നെല്‍ക്കള റോഡിലെ അഹമദ് കബീര്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റിയാസിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മോഷണം, കൊലപാതകം, അടിപിടി കേസുകളുണ്ട്. 

2010ല്‍ കണ്ണൂര്‍ ജയിലില്‍ കഴിയുമ്പോഴാണ് ഇയാള്‍ 20ല്‍പരം കേസുകളില്‍ പ്രതിയായ റിപ്പര്‍ ജയാനന്ദനുമായി സൗഹൃദത്തിലായതും ഇരുവരും ഒരുമിച്ച് ജയില്‍ ചാടിയതും. പിന്നീട് പിടിക്കപ്പെട്ട ശേഷം മംഗളൂരുവില്‍ നിന്നും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved