Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുഹിമ്മാത്ത് സനദ് ദാനം: സംഘടക സമിതി യോഗം ബുധനാഴ്ച

404

We Are Sorry, Page Not Found

Home Page

പാലക്കുന്ന്: ഉദുമ പഞ്ചായത്ത് തിരഞ്ഞടുപ്പില്‍ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന മാങ്ങാട്ടെ കെ.കെ.ഇബ്രാഹിമിന്റെ വീട് തീവെച്ച് നശിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. 

യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി മാങ്ങാട്ടെ ഫര്‍ഷാദിനെയാ(36)ണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റുചെയ്തത്. വെടിക്കുന്ന് വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായിരുന്ന ഹമീദ് മാങ്ങാടിനെതിരെ മത്സരിച്ച വൈരാഗ്യത്തില്‍ 2014 നവംബര്‍ 12ന് രാത്രി ഇബ്രാഹിമിന്റെ മീത്തല്‍ മാങ്ങാട്ആടിയം റോഡരികിലെ പൂട്ടിയിട്ട വീട് തീവെച്ച് നശിപ്പിച്ചതായാണ് കേസ്. 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പരാതി. 

കേസില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ അന്‍വര്‍ മാങ്ങാട്, സി.പി.എം. പ്രവര്‍ത്തകന്‍ മാങ്ങാട്ടെ എം.ബി.ബാലകൃഷ്ണനെ കുത്തിക്കൊന്ന കേസിലെ പ്രതി പ്രജിത്ത് എന്ന കൂട്ടാപ്പി, പ്രജീഷ്, വിജേഷ്, നാഗേഷ് ഉള്‍പ്പെടെ അഞ്ചുപേരെ നേരെത്ത അറസ്റ്റ്‌ചെയ്തിരുന്നു. 

കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് ഒളിവിലായിരുന്നു ഫര്‍ഷാദ്. രഹസ്യവിവരത്തെത്തുടര്‍ന്ന് ഞായറാഴ്ച പകല്‍ വിദ്യാനഗര്‍ എസ്.ഐ. കെ.അജിത്ത് വിദ്യാനഗറില്‍ വാഹനപരിശോധന നടത്തിയാണ് യുവാവിനെ പിടികൂടിയത്. ഫര്‍ഷാദിനെ കേസ്വനേഷണം നടത്തുന്ന ബേക്കല്‍ പൊലീസിന് കൈമാറി.

Leave A Reply