Latest News :
Home » » ഡോക്ടറെ കയ്യേറ്റം ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ഡോക്ടറെ കയ്യേറ്റം ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Written By Muhimmath News on Thursday, 28 July 2016 | 12:57

കാസര്‍കോട്: കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ കാഷ്വാലിറ്റിയില്‍ അതിക്രമിച്ചു കയറി ഡോക്ടറെ കയ്യേറ്റം ചെയ്യുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തെക്കില്‍ മുണ്ടാങ്കുളത്തെ നൗഷാദ് (37), ബേവിഞ്ചയിലെ അബ്ദുല്ല (60) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു. 

കാസര്‍കോട് കിംസ് ആസ്പത്രിയില്‍ ചൊവ്വാഴ്ചയാണ് സംഭവം. കാസര്‍കോട് കിംസ് ആസ്പത്രിയിലെ ഡോക്ടര്‍ സുള്ള്യ സ്വദേശി പ്രശാന്ത് ഭട്ടിന്റെ പരാതിയില്‍പത്തുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. ആസ്പത്രി സംരക്ഷണ നിയമപ്രകാരമാണ് കേസ്. 

ആസ്പത്രി കാഷ്വാലിറ്റിയില്‍ കയറി ഡ്യൂട്ടി ഡോക്ടറെ അക്രമിക്കുകയും ആസ്പത്രിയിലെ ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറഞ്ഞിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved