Latest News :
Home » » വധശ്രമക്കേസില്‍ യുവാവ് അറസ്റ്റില്‍

വധശ്രമക്കേസില്‍ യുവാവ് അറസ്റ്റില്‍

Written By Muhimmath News on Monday, 25 July 2016 | 13:09

കാസര്‍കോട്: വധശ്രമക്കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. അണങ്കൂര്‍ ബെദിര ഹൗസില്‍ ബി.എം ഷരീഫ് എന്ന മൂക്കന്‍ ഷരീഫാ(35)ണ് അറസ്റ്റിലായത്. 
അണങ്കൂര്‍ മെഹ്ബൂബ് റോഡിലെ ഹസ്സന്‍ മുനവ്വിര്‍ തമീമി(35)നെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. 

2015 നവംബര്‍ 18ന് വീട്ടില്‍ അതിക്രമിച്ച് കയറി വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. കഴിഞ്ഞ മാസം 18ന് കാസര്‍കോട് റെയില്‍വെസ്‌റ്റേഷന് സമീപം വെച്ച് വീണ്ടും അക്രമിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. കാസര്‍കോട് എസ്.ഐ. രഞ്ജിത് രവീന്ദ്രനാണ് ഷരീഫിനെ അറസ്റ്റ് ചെയ്തത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved