Latest News :
Home » » ഒന്നരലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങളുമായി യു.പി സ്വദേശി അറസ്റ്റില്‍

ഒന്നരലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങളുമായി യു.പി സ്വദേശി അറസ്റ്റില്‍

Written By Muhimmath News on Sunday, 10 July 2016 | 17:09

കാസര്‍കോട്: നിരോധിച്ച ഒന്നരലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങളുമായി യു.പി സ്വദേശിയെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. യു.പി. പാലി ചിത്തരാജ് ഗ്രാമത്തിലെ കമാലാ(19)ണ് പിടിയിലായത്. ശനിയാഴ്ച പഴയ ബസ്സ്റ്റാന്റില്‍ വെച്ചാണ് മൂന്ന് ചാക്ക് കെട്ടുകളിലാക്കി ഇറക്കിയ പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചത്. വില്‍പ്പനക്കായി കൊണ്ടുവന്നതാണെന്നാണ് സംശയിക്കുന്നത്. അണങ്കൂരിലെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് കമാല്‍ താമസം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved