Latest News :
Home » » ബസില്‍ കടത്താന്‍ ശ്രമിച്ച 3000 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; ബേക്കല്‍ സ്വദേശി അറസ്റ്റില്‍

ബസില്‍ കടത്താന്‍ ശ്രമിച്ച 3000 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി; ബേക്കല്‍ സ്വദേശി അറസ്റ്റില്‍

Written By Muhimmath News on Sunday, 17 July 2016 | 18:29

മഞ്ചേശ്വരം: 3000 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ബസ് യാത്രക്കാരന്‍ അറസ്റ്റില്‍. ബേക്കലിലെ ഇസ്മായില്‍ മുഹമ്മദി(42)നെയാണ് മഞ്ചേശ്വരം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കര്‍ണാടക എസ്.ആര്‍.ടി.സി ബസിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍. ശങ്കറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്. കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വ്യാപകമായ രീതിയിലാണ് പാന്‍ ഉല്‍പ്പന്നങ്ങള്‍ കടത്തുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved